HemusWorld

Sunday, May 17, 2009

കരടി സുധീപും ബിസിനസ്സും ...

കരടി എന്നാല്‍ എന്‍റെ സഹപാഠി സുധീപ് എന്ന ബുജി ആണ്
കരടി എന്ന പേരു അവന് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം
പറയണേല്‍ അവന്‍റെ മൂക്കിന്‍റെ താഴെ തന്നെ ഉണ്ട് .
ഒരു ഉപമക്ക് വേണമെങ്കില്‍ കോഴി കടയില്‍ കാണുന്ന ഒരു ബോര്‍ഡ് പോലെ ആണ് -ഡ്രസ്സ് ചെയ്ത കോഴിക്കു തൂക്കം കുറവാകും.സുദീപിനെം കോഴിയെ പോലെ ഡ്രസ്സ് ചെയ്താല്‍ ഒരു 10 കിലോ കുറയും. പിന്നെ ഞാന്‍ അവനെ കോഴിയുമായി ഉപമിച്ചത് അവന്‍റെ സ്വഭാവം കൊണ്ടാണെന്ന്
തോന്നിയാല്‍ അത് ഞാന്‍ മനസ്സില്‍ പോലും വിജാരിക്കാത്ത കാര്യമാണ് .
ഇനി തല കെട്ടിലേക്കു വരാം - മെന്‍സ് ഹോസ്റ്റലില്‍ ഒരു അലസ സംഭാഷണത്തില്‍
നിന്നാണ് . സകല പരീക്ഷകളും തോറ്റിരിക്കുന്ന സമയമാണെന്ന് തോന്നുന്നു.
സത്യം പറഞ്ഞാല്‍ ആകെ ഉള്ള നാല് കൊല്ലത്തില്‍ മൂന്നു കൊല്ലവും ഞാന്‍ തോറ്റിരിക്കുന്ന സമയങ്ങള്‍
തന്നെ ആയിരുന്നു .
അഞ്ജും പത്തും പേപ്പറുകള്‍ എനിക്ക് വെറും പുല്ലാണെന്ന മട്ടില്‍ മക്കു അവന്‍റെ
ജീവിതത്തിനു മാറ്റങ്ങളൊന്നും വരുത്താതെ സുഖമായി വിരാജിക്കുന്നു .
മക്കു എന്ന പേരിലെ നിഷ്കളങ്കത അവന്‍ കുറെ ഇഷ്ട്ടപെട്ടിരുന്നു .
കാഴ്ചയ്ക്ക് 15 വയസ്സ് പോലും തോന്നിക്കില്ല ദിനില്‍ പി നായര്‍ എന്ന മക്കു അഥവാ പമ്മന്.
പെണ്‍ കുട്ടികളുടെ മാത്രത്വം തുളുമ്പുന്ന ലാളനയ്ക്ക് വേണ്ടി മാത്രം ആ നായര്‍ വാലിനെ വിട്ടു
മക്കു എന്നറിയപെട്ടു.മക്കുവിനെ പറ്റി ആണെങ്കില്‍ ഖാണ്ഡം ഖാണ്ഡം ആയി ഒരു പോസ്റ്റ്‌ തന്നെ വേണ്ടി വരും .
ഇനി തലകെട്ടിലേക്ക് വരാം ...
ഞാനും മനീഷും തുടങ്ങാന്‍ പറ്റുന്ന ഓരോ ബിസിനസ് നെ പറ്റി ചര്‍ച്ച തുടങ്ങി
എന്‍റെ മനസ്സില്‍ ഒരു കഫെ യോ താടിക്ക് ഒരു പെട്ടി കടയോ ആണ്
സുദീപും ഉണ്ട് റൂമില്‍
ബുജി അല്ലേ അഭിപ്രായം ചോദിച്ചേക്കാം " കരടി ലാഭകരമായ 2-3 ബിസിനസ് പറഞ്ഞെ ?"
കുറച്ചു നേരം ആലോചിച്ച ശേഷം കരടി
" ഒരിക്കലും നഷ്ട്ടം വരാത്ത മൂന്നു ബിസിനസ് ഉണ്ട് "
" ഒന്ന് - ഒരു ഹോസ്പിടല്‍
രണ്ടു - ഒരു സ്കൂള്‍
...."
കരടി ലാഭ സാദ്യധകളെ പറ്റി തുടര്‍ന്നു , ഞാന്‍ മനീഷിനെ ദയനീയമായി ഒന്ന് നോക്കി

വാല്‍ കഷണം : ഇന്ന് സുദീപ് ഏഷ്യയിലെ ഒന്നാം കിട ബിസിനസ് സ്കൂളായ IIM-എ യില്‍ പഠിക്കുന്നു
മനീഷ് അവന്‍റെ നാലാമത്തെ കമ്പനിയില്‍ നിന്നും മാറാന്‍ നോക്കുന്നു,ഞാന്‍ കുത്തകകള്‍ക്ക് വേണ്ടി കുറെ കീടങ്ങളെ ഉണ്ടാക്കിയും കൊന്നും ജീവിക്കുന്നു
posted by hemus7 at 5:01 AM 3 comments